കേരളം

കാസര്‍കോട് കല്ലേറും തീയിടലും ;  വനിതാ മതില്‍ തടസപ്പെട്ടു; പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

മഞ്ചേശ്വരം: കാസര്‍കോട് വനിതാ മതിലിനിടെ സംഘര്‍ഷം. ചേറ്റുകുണ്ടില്‍ വനിതാ മതിലില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകള്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സംഘര്‍ഷമുണ്ടാക്കിയതെന്ന് സിപിഎം ആരോപിച്ചു.

 റോഡ് കയ്യേറി മതില്‍ തടസ്സപ്പെടുത്താന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചുവെന്നും മതിലിന് സമീപം തീയിട്ടുവെന്നും സ്ത്രീകള്‍ പറയുന്നു. പുക ഉയര്‍ന്നതോടെ സ്ഥലത്ത് നില്‍ക്കാനാവാത്ത സ്ഥിതിയുണ്ടായി. ഇത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനും കല്ലേറിനും കാരണമായത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''