കേരളം

വനിതാ മതില്‍ 'തലയ്ക്ക്'പിടിച്ചു; എംഎല്‍എ പിഴയടച്ച് തലയൂരി

സമകാലിക മലയാളം ഡെസ്ക്


ആലപ്പുഴ: നവേത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ പ്രചരണാര്‍ഥം ഇരുചക്രവാഹനത്തില്‍ റാലി നടത്തിയ കായംകുളം എം.എല്‍.എ യു.പ്രതിഭയ്ക്ക് നേരെ വിമര്‍ശനം. എംഎല്‍എ ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതാണ് കടുത്ത വിമര്‍ശനത്തിന് കാരണമായത്. പിന്നാലെ കായംകുളം ട്രാഫിക് സ്‌റ്റേഷനിലെത്തി എം.എല്‍.എ നൂറുരൂപ പിഴയടച്ചു. 

കായംകുളം- പുനലൂര്‍ റോഡിലൂടെ ഹെല്‍മെറ്റ് ധരിക്കാതെ എം.എല്‍.എ ബൈക്ക് റാലിയില്‍ പങ്കെടുക്കുന്ന ഫോട്ടോ പുറത്തുവന്നിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. റോഡ് സുരക്ഷാനിയമങ്ങളെക്കുറിച്ച്  നവമാധ്യമങ്ങളില്‍ ഉള്‍പ്പടെ സജീവമായി സംസാരിക്കുന്ന പ്രതിഭ, ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചതാണ് ആക്ഷേപത്തിന് കാരണമായത്. 

പത്രങ്ങളിലും നവമാധ്യമങ്ങളിലും 'ഹെല്‍മെറ്റില്ലാ തല'യുടെ  ചിത്രം പ്രചരിച്ചതോടെയാണ് പിഴ ഒടുക്കി എം.എല്‍.എ തലയൂരിയത്. വനിതാ മതിലിന്റെ പ്രചാരണ ജാഥയായതിനാല്‍ ഹെല്‍മെറ്റിനെക്കുറിച്ച് ആലോചിച്ചില്ലെന്നും മറ്റാരും ഈ മാര്‍ഗം പിന്തുടരുതെന്ന ആഗ്രഹംകൊണ്ടാണ് ഉടന്‍തന്നെ പിഴ അടച്ചതെന്നും എംഎല്‍എയുടെ ന്യായീകരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി