കേരളം

വനിതാ മതില്‍ മഹാത്ഭുതം; പിണറായിയുടെ സംഘടനാ പാടവം അപാരം; കോണ്‍ഗ്രസ് നേതാക്കള്‍ സാക്ഷ്യപ്പെടുത്തിയെന്ന് വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: വനിതാമതിലിന്റെ തുടക്കം ശബരിമലയില്‍ നിന്ന് തന്നെയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ ഒരു സര്‍ക്കാരിന് എന്ത് ചെയ്യാന്‍ കഴിയും. നാളെ ബിജെപി അധികാരത്തില്‍ വന്നാലും അതേ ചെയ്യാന്‍ കഴിയു. വിധിയെ സ്വാഗതം ചെയ്തവരാണ് കോണ്‍ഗ്രസും ബിജെപിയും. ആത്മീയതയെ കച്ചവടമാക്കിയതാണ് നാം ശബരിമലയില്‍ കണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമലയെ രാഷ്ട്രീയ വേദിയാക്കുകയാണ് ബിജെപി ചെയ്തത്. ആചാരനുഷ്ടാനങ്ങള്‍ സംരക്ഷിക്കാനനെന്ന പേരിലാണ് അയ്യപ്പജ്യോതി ആചരിച്ചത്. നമ്മുടെ പ്രവര്‍ത്തകരും വിചാരവികാരത്തിന്റെ മറവില്‍ വിളക്ക് കത്തിച്ചിട്ടുണ്ട്. അതിന്റെ പിന്നിലെ ചതി മനസിലാക്കാണം.  തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ 96 ശതമാനവും സവര്‍ണരാണ്. ക്ഷേത്രപ്രവേശന വിളംബരം കൊണ്ട് പിന്നാക്കകാര്‍ക്ക് ഒന്നും ലഭിച്ചിട്ടില്ല. ക്ഷേത്രങ്ങളുടെ അധികാരം സവര്‍ണരുടെ കൈയിലാണ് അത് സംരക്ഷിക്കാനുള്ള ഒരു സമുദായത്തിന്റെ വെപ്രാളമാണ് കാണുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

വനിതാമതിലിനെതിരെ തുടക്കത്തിലെ വര്‍ഗീയ മതില്‍ എന്നായിരുന്നു പ്രചാരണം. എന്നാല്‍ ജാതി മത വര്‍ണചിന്തയില്ലാതെ ജനലക്ഷങ്ങളാണ് മതിലില്‍ അണിചേര്‍ന്നത്. നാളെ മതില്‍ എല്ലായിടത്തും മുറിഞ്ഞെന്നായിരിക്കും പത്രവാര്‍ത്തകളെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാമതിലിന് പുറപ്പോടുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതാവ് വിളിച്ചിട്ട് പറയുകയാണ്.ഏതായാലും മാഹാത്ഭുതമാണ് സൃഷ്ടിച്ചിരിക്കുന്നത്. കേരളത്തില്‍ നടന്ന എല്ലാ ജില്ലകളിലെയും മതില്‍ ഞാന്‍ കണ്ടു. ഇത്രയും ഗംഭീരമായ സംഘടനാ പാടവത്തോടെ അണിനിരത്താന്‍ പിണറായിക്ക് അല്ലാതെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞതായി വെള്ളാപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു