കേരളം

പന്തളം സംഘർഷം; പരുക്കേറ്റ ശബരിമല കർമ സമിതി പ്രവർത്തകൻ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പന്തളം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്നുണ്ടായ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു. പന്തളത്ത് ശബരിമല കർമസമിതിയും സിപിഎം തമ്മിലുണ്ടായ സംഘർഷത്തിനിടെ പരുക്കേറ്റ കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ (55) ആണ് മരിച്ചത്. ശബരിമല കർമ സമിതി പ്രവർത്തകനാണ് കൊല്ലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താൻ. 

പ്രതിഷേധത്തിനിടെ വ്യാപക കല്ലേറാണ് പന്തളത്ത് അരങ്ങേറിയത്. ഇതിനിടെയായിരുന്നു കർമ സമിതിയുടേയും സിപിഎമ്മിന്റേയും പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. 

കല്ലേറിൽ ചന്ദ്രൻ ഉണ്ണിത്താന്റെ തലക്ക് ​ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു. സംഘർഷാവസ്ഥ തുടരുന്നതിനാൽ പന്തളത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സിപിഎം ഓഫീസിൽ നിന്നാണ് കല്ലേറുണ്ടായതെന്ന് കർമ സമിതി പ്രവർത്തകർ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി