കേരളം

യുഡിഎഫും പ്രക്ഷോഭത്തിലേക്ക്; നാളെ കരിദിനം, അക്രമത്തോട് യോജിപ്പില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെതിരെ യുഡിഎഫും പ്രക്ഷോഭത്തിലേക്ക്. നാളെ സംസ്ഥാനത്ത് കരിദിനം ആചരിക്കുകയും സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും. അക്രമസമരങ്ങളോട് യോജിപ്പില്ലെന്നും യുഡിഎഫ് പ്രതിഷേധം സമാധാനപരമായിരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആചാരം ലംഘിക്കണമെന്ന മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണ് നടപ്പായതെന്നും ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചെന്നാണ് യു.ഡി.എഫ് നിലപാട്. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ  മനസില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മുഖ്യമന്ത്രി ഒരു പക്ഷം പിടിച്ച് വിഭാഗീയത വളര്‍ത്തുകയാണ്. ഇത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നു ഉമ്മന്‍ ചാണ്ടി ദുബായില്‍ വ്യക്തമാക്കി. സര്‍ക്കാരും മുഖ്യമന്ത്രി പിണറായി  വിജയനും തെറ്റുതിരുത്താന്‍ തയ്യാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. 

യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് യുവതികളെ ശബരിമലയില്‍ കയറ്റിയതെന്നും ന്യുനപക്ഷങ്ങളടക്കമുള്ള വിശ്വാസി സമൂഹം കരുതിയിരിക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍