കേരളം

യുവതികള്‍ ദര്‍ശനം നടത്തിയോ എന്നുറപ്പാക്കാന്‍ സിസി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കും; ആവശ്യമായ കാര്യങ്ങള്‍ തന്ത്രി ചെയ്യുമെന്ന് പദ്മകുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയോ
എന്ന കാര്യം സ്ഥിരീകരിക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ് എ പദ്മകുമാര്‍. യുവതീപ്രവേശനം സ്ഥിരീകരിച്ചാല്‍ ആവശ്യമായ കാര്യങ്ങള്‍ തന്ത്രി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ മാത്രമാണ് യുവതികള്‍ പ്രവേശിച്ചുവെന്ന വാര്‍ത്ത അറിഞ്ഞത്. ഇതില്‍ വാസ്തവം എന്താണെന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാതെ പറയാനാവില്ലെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. ബോര്‍ഡിന്റെ നിലപാടില്‍ മാറ്റമില്ലെന്നും വിശദമായ പരിശോധന ഇന്ന് നടത്തുമെന്നും വേണ്ട നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ ദര്‍ശനം നടത്തിയെന്ന വാര്‍ത്തയോട് തന്ത്രി കണ്ഠര് രാജീവരും പ്രതികരിച്ചിട്ടില്ല. അങ്ങനൊരു സാധ്യതയില്ല. യുവതികള്‍ പ്രവേശനം നടത്തിയെങ്കില്‍ ബോര്‍ഡുമായി ആലോചിച്ച് പ്രതികരിക്കാമെന്നായിരുന്നു തന്ത്രി പറഞ്ഞത്. 

പുലര്‍ച്ചെ 3.45 ഓടെ ശബരിമല ദര്‍ശനം നടത്തിയതായാണ് ബിന്ദുവും കനകദുര്‍ഗയും വെളിപ്പെടുത്തിയത്. ഇത് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളും ഇവര്‍ പുറത്ത് വിട്ടിരുന്നു. പതിനെട്ടാം പടി ചവിട്ടാതെയാണ് ഇരുവരും ദര്‍ശനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്