കേരളം

സെക്രട്ടേറിയേറ്റിന് മുന്‍പില്‍ പോര്‍വിളിയുമായി സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ മുഖാമുഖം; കല്ലേറ്; ജലപീരങ്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച പശ്ചാത്തലത്തില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ സംഘര്‍ഷം. ബിജെപിയുടെ നിരാഹര പന്തലിന് സമീപത്ത് തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകരും സമീപത്തും നിലയുറപ്പിച്ച സിപിഎം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ് തുടങ്ങിയപ്പോള്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. വലിയ പൊലീസ് സന്നാഹം സംഭവസ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷമായ രീതിയിലാണ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍. വനിതാ മതിലിനോടനുബന്ധിച്ച് സിപിഎം സ്ഥാപിച്ച ബോര്‍ഡുകളും ബാനറുകളും ബിജെപി പ്രവര്‍ത്തകര്‍ നശിപ്പിച്ചു. അതേ രീതിയില്‍ പ്രകോപനപരമായി മുദ്രാവാക്യങ്ങളുമായാണ് സിപിഎം പ്രവര്‍ത്തകരും രംഗത്തുള്ളത്. പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യത്തിലാണ് സെക്രട്ടേറിയേറ്റ് നട. ബിജെപിയുടെയും സിപിഎമ്മിന്റെയും മുതിര്‍ന്ന പ്രവര്‍ത്തകരും സംഭവസ്ഥലത്തുണ്ട്. ഇവരെ പൊലിസ് പിന്തിരിപ്പിച്ചു
രാവിലെയും സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.  ബിജെപി -യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിട്ടുണ്ട്. പ്രതിഷേധത്തിനുവന്നവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി