കേരളം

കടകൾ തുറക്കാൻ വ്യാപാരികൾക്ക് നിർദ്ദേശം, എതിർത്ത് ബിജെപി; നസറുദ്ദിന്റെ വീടിന് പൊലീസ് കാവൽ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി ടി നസറുദ്ദീന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തി. ഇന്ന് നടക്കുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തീരുമാനമെടുത്തിരുന്നു. കടകള്‍ തുറക്കുമെന്ന പ്രഖ്യാപനത്തെ ബിജെപി എതിര്‍ത്ത സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്.

എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് നസിറുദ്ദീന്‍ ഇന്നലെ വ്യക്തമാക്കിയത്. പൊലീസ് സംരക്ഷണം ഒരുക്കണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു. 

ആരെങ്കിലും നിര്‍ബന്ധമായി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചു. അക്രമം നടത്തുകയോ സഞ്ചാരം തടസപ്പെടുത്തുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ തുല്യമായ തുക ഈടാക്കാന്‍ നിയമ നടപടി സ്വീകരിക്കും. ഇവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നോ സ്വത്തുവകകളില്‍ നിന്നോ നഷ്ടം ഈടാക്കും. അക്രമത്തിന് മുതിരുന്നവരെ അറസ്റ്റ് ചെയ്യും. കടകള്‍ തുറന്നാല്‍ സംരക്ഷണം നല്‍കുമെന്നും അ​ദ്ദേഹം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!