കേരളം

തലശ്ശേരിയിൽ ബിജെപി ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; കോഴിക്കോട് ഫറോക്കിലും സംഘർഷം

സമകാലിക മലയാളം ഡെസ്ക്

തലശ്ശേരി: തലശ്ശേരിയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ബിജെപി ജില്ലാ സെക്രട്ടറി എൻ ഹരിദാസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കോഴിക്കോട് വീണ്ടും സംഘർഷം അരങ്ങേറി. ഫറോക്കിൽ ബിജെപി- സിപിഎം പ്രവർത്തകർ തമ്മിലാണ് സംഘർമുണ്ടായത്. അക്രമികളെ തുരത്താൻ പൊലീസ് ലാത്തി വീശി.

സംഘര്‍ഷം നിലനില്‍ക്കുന്ന പാലക്കാട് വീണ്ടും തെരുവ് യുദ്ധമുണ്ടായി. പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ത്തതതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. എല്‍ഡിഎഫ്- ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. 

എല്‍ഡിഎഫ് മാര്‍ച്ചിനിടെ ബിജെപി ഓഫീസിലേക്ക് കല്ലെറിഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രസ്പരം കല്ലേറു നടത്തി. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകടന വഴിയില്‍ നിന്ന് മാറി എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ബിജെപി ഓഫീസിലേക്ക് കല്ലെറിഞ്ഞത്. വടികളും ചുടുകല്ലുകളും സോഡാകുപ്പികളുമായി പരസ്പരം ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വിശുകയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം