കേരളം

പാലക്കാട് വീണ്ടും സംഘര്‍ഷം: എല്‍ഡിഎഫ് പ്രകടനത്തിനിടെ ബിജെപി ഓഫീസിലേക്ക് കല്ലേറ്; തെരുവ് യുദ്ധം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടെയും നേതൃത്വത്തില്‍ നടക്കുന്ന ഹര്‍ത്താലില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പാലക്കാട് വീണ്ടും തെരുവ് യുദ്ധം. പാര്‍ട്ടി ഓഫീസുകള്‍ അടിച്ചു തകര്‍ത്തതതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. 

എല്‍ഡിഎഫ് മാര്‍ച്ചിനിടെ ബിജെപി ഓഫീസിലേക്ക് കല്ലെറിഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രസ്പരം കല്ലേറു നടത്തി. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകടന വഴിയില്‍ നിന്നും മാറി എത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് ബിജെപി ഓഫീസിലേക്ക് കല്ലെറിഞ്ഞത്. വടികളും ചുടുകല്ലുകളും സോഡാകുപ്പികളുമായി പരസ്പരം ഏറ്റുമുട്ടിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വിശുകയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. 

രാവിലെ സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസും ഡിവൈഎഫ്‌ഐ ഓഫീസും ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് മാര്‍ച്ച് നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന