കേരളം

മനിതിയുടെ വാഹനം കടത്തിവിട്ടതെന്തിന്? പൊലീസ് വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ മനിതി പ്രവര്‍ത്തകരെ നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു സ്വകാര്യ വാഹനത്തില്‍ കടത്തിവിട്ട പൊലീസ് നടപടിക്കെതിരെ ഹൈക്കോടതി. കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് പൊലീസ് നടത്തിയതെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 

നിലയ്ക്കലിനപ്പുറത്തേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നത് കോടതി തടഞ്ഞിട്ടുണ്ട്. ഇതിന്റെ ലംഘനമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കു മനിതി പ്രവര്‍ത്തകരുമായി വന്ന വാഹനം കടത്തിവിട്ട നടപടി വിവേകശൂന്യതയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ പൊലീസ് വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

മനിതി പ്രവര്‍ത്തകരുടെ വാഹനം കടത്തിവിട്ട നടപടിയെ നേരത്തെ, കോടതി നിയോഗിച്ച മേല്‍നോട്ട സമിതി വിമര്‍ശിച്ചിരുന്നു. ഇക്കാര്യത്തില്‍ ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കുമെന്നും സമിതി വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച