കേരളം

മാധ്യമങ്ങള്‍ക്കു നേരെ വ്യാപക അക്രമം, റിപ്പോര്‍ട്ടിങ് നിര്‍ത്തിവച്ചു, ബഹിഷ്‌കരിക്കാന്‍ ആഹ്വാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല കര്‍മ സമിതിയുടെ സംസ്ഥാന ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വ്യാപക അക്രമം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും സംസ്ഥാനത്തിന്റെ മറ്റു പ്രദേശങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റമുണ്ടായി. നിരവധി പേര്‍ക്കു പരുക്കേറ്റു.

തരുവനന്തപുരത്ത് അക്രമികളില്‍നിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ പിന്‍മാറി. ശബരിമല കര്‍മസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാര്‍ത്തകളൊന്നും നല്‍കേണ്ടെന്നാണ് തീരുമാനം. 

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം നടക്കുന്ന പശ്ചാത്തലത്തില്‍ ഹര്‍ത്താല്‍ അനുകൂലികളുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ആഹ്വാനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം