കേരളം

യുവതി പ്രവേശത്തില്‍ ദേവസ്വം ബോര്‍ഡ് നിലപാട് ഇന്നറിയാം; നിര്‍ണായക യോഗം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെ നടയടച്ചതിന് തന്ത്രിയോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടും. തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമെന്നാണ് ബോര്‍ഡിന്റെ നീരീക്ഷണം. നടയടച്ച് ശുദ്ധിക്രിയ നടത്തിയത് ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെയല്ലെന്ന് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ഏത് സാഹചര്യത്തിലായാലും നടയടക്കുന്നത് ബോര്‍ഡിന്റെ അറിവോടെയാകണം. തന്ത്രി ഏകപക്ഷീയമായാണ് നടപടിയെടുത്തത്. ഇത് ശരിയല്ല. ഇക്കാര്യം അംഗീകരിക്കാനാകില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. നടയടച്ചപ്പോള്‍ ബോര്‍ഡിനോട് ആലോചിച്ചില്ലെന്നാണ്  തന്ത്രിക്കെതിരെയുള്ള ആരോപണം. എന്നാല്‍ ആചാരലംഘനമുണ്ടായാല്‍ നടയടച്ച് പരിഹാരക്രിയ നടത്താന്‍ തന്ത്രിക്ക് അധികാരമുണ്ടെന്നാണ് ബോര്‍ഡിന്റെ നടപടിയെ എതിര്‍ക്കുന്നവരുടെ വാദം.

യുവതി പ്രവേശനത്തിന് ശേഷം നടക്കുന്ന ആദ്യബോര്‍ഡ് യോഗമാണ് വെള്ളിയാഴ്ചത്തേത്. യുവതികള്‍ ദര്‍ശനം നടത്തിയ കാര്യത്തില്‍ ബോര്‍ഡിന്റെ നിലപാട് യോഗത്തില്‍ വ്യക്തമാകും. മകരവിളക്ക് ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി