കേരളം

അയ്യപ്പവേഷത്തിലെത്തിയ മോഷ്ടാവ് നിലയ്ക്കലില്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: അയ്യപ്പവേഷത്തിലെത്തിയ മോഷ്ടാവ് നിലയ്ക്കലില്‍ പോലീസിന്റെ പിടിയില്‍. തമിഴ്‌നാട് ദിണ്ടിഗല്‍ നടുവത്തൂര്‍ പളനിസ്വാമി(39)യാണ് മോഷണത്തിനിടെ പിടിയിലായത്. 2004 മുതല്‍ ഇയാള്‍ പല പ്രാവശ്യം സന്നിധാനത്തും പമ്പയിലും സമാന കേസില്‍ പിടിയിലായിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഇയാളെയും കൂട്ടാളികളായ മൂന്നു പേരെയും ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ പോലീസ് പിടികൂടിയിരുന്നു. തമിഴ്‌നാട്ടില്‍നിന്ന് കുട്ടികളടക്കം വന്നു പല ഗ്രൂപ്പായി തിരിഞ്ഞാണ് മോഷണം നടത്തിയത്. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെ തിരക്കിനിടയില്‍കടന്നുകൂടി വിലപിടിപ്പുള്ള വസ്തുക്കളും പണവും അപഹരിക്കുകയാണ് ഇവരുടെ രീതി.

നിലയ്ക്കല്‍ എസ്.ഐ: ടി.ഡി. പ്രദീഷ്, എസ്.ഐമാരായ കെ. ദീപക്, ഗിരീഷ് കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ അജികുമാര്‍, എല്‍.ടി. ലിജു, ഉണ്ണിക്കൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയന്‍, ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ