കേരളം

കാറുകള്‍ വാടകയ്ക്ക് വാങ്ങി ദിവസങ്ങളോളം ഉപയോഗിക്കും, പിന്നീട് വിറ്റ് കാശാക്കും; തട്ടിപ്പുവീരന്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ വിറ്റു കാശാക്കി തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി രാഹുല്‍ദാസിനെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കാറുകള്‍ വാടകയ്ക്ക് വാങ്ങി ദിവസങ്ങളോളം ഉപയോഗിച്ച ശേഷം വില്‍ക്കുക എന്നതാണ് രാഹുല്‍ ദാസിന്റെ രീതി. പരിപ്പയി സ്വദേശികളായ കുറുമംഗലത് മഹേഷ് മോഹന്‍, ചെരിക്കോട് സ്വദേശി ഷിബു എന്നിവരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. തലശ്ശേരിക്ക് പോകുന്നതിനായി കഴിഞ്ഞ ഒക്ടോബറിലാണ് രാഹുല്‍ദാസ് മാരുതി ഓള്‍ട്ടോ കാര്‍ മഹേഷ് മോഹനില്‍ നിന്നും വാടകയ്‌ക്കെടുത്തത്. എന്നാല്‍ പിന്നീട് കാര്‍ തിരികെ നല്‍കാതെ പുതിയതെരു സ്വദേശി അര്‍ഷിക്ക് 50,000 രൂപയ്ക്ക് വില്‍പ്പന നടത്തുകയായിരുന്നുവെന്നാണ് പരാതി.

കഴിഞ്ഞ ഒക്ടോബറില്‍ തന്നെയാണ് ഷിബുവും ഇയാള്‍ക്ക് തന്റെ മാരുതി ഓള്‍ട്ടോ കാര്‍ വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് ഇത് ബക്കളം സ്വദേശികളായ 3 പേര്‍ക്ക് 1 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. മഹേഷ് ദാസിന്റേതടക്കം 2 കാറുകള്‍ പുതിയതെരുവിലെ അര്‍ഷിയുടെ ഗോഡൗണില്‍നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.ബക്കളംസ്വദേശികളുടെ കയ്യില്‍ നിന്നും 2 കാറുകള്‍ കൂടി പിടിച്ചെടുത്തു. എന്നാല്‍ ഷിബുവിന്റെ കാര്‍ കണ്ടെത്താന്‍ ഇനിയും ആയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിർണായകമായത് ഡിഎൻഎ ഫലം; അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് ഹൈക്കോടതി

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാമുകിയെ മടിയിലിരുത്തി ബൈക്കില്‍ അഭ്യാസപ്രകടനം, പ്രണയ ലീലകള്‍; യുവാവിനെ കൈയോടെ പൊക്കി- വീഡിയോ

'ഇന്ത്യൻ 2' വിന് പിന്നാലെ മൂന്നാം ഭാ​ഗമെത്തുമോ ? ചിത്രത്തിന്റെ പുത്തൻ അപ്ഡേറ്റ്

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ