കേരളം

ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് ഇതുവരെ അറസ്റ്റിലായത് 1369പേര്‍; 801കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ അക്രമം അഴിച്ചുവിട്ടതുമായി ബന്ധപ്പെട്ട് 1369പേര്‍ ഇതുവരെ പൊലീസ് പിടിയിലായി. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 


സംസ്ഥാത്തൊട്ടാകെ 801കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 717പേരെ കരുതല്‍ തടങ്കലിലാക്കി. ഇന്നുരാവിലെ വരെയുള്ള കണക്കുകളാണ് ഇതെന്ന് ഡിജിപി വ്യക്തമാക്കി. ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമമാണ് നടന്നത്. ഹര്‍ത്താല്‍ അനുകൂലികളും പ്രതിരോധിക്കാന്‍ രംഗത്തിറങ്ങിയവരും തെരുവില്‍ ഏറ്റുമുട്ടി. കെഎസ്ആര്‍ടിസി ബസുകളും പാര്‍ട്ടി ഓഫിസുകളും വ്യാപകമായി തകര്‍ക്കപ്പെട്ടു. 

സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ അന്വേഷിക്കുന്നതിനും തുടര്‍ നടപടികള്‍ക്കുമായി പൊലീസ് 'ബ്രോക്കണ്‍ വിന്‍ഡോ' എന്ന പേരില്‍ സ്‌പെഷല്‍ െ്രെഡവ് ആരംഭിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ