കേരളം

യുഡിഎഫ് നേതൃയോഗം ഇന്ന് ; ശബരിമല വിഷയത്തില്‍ തുടര്‍പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് നേതൃ യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. ശബരിമല യുവതീപ്രവേശനത്തില്‍ കേരളം കലാപകലുഷിതമായ സാഹചര്യത്തിലാണ് യോഗം. 

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്ക് യോഗം രൂപം നല്‍കും. ശബരിമലയില്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ഭിന്നാഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് ഇന്നത്തെ യോഗത്തില്‍ ഉണ്ടാകും.

യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം സംസ്ഥാനത്ത് കലാപത്തിന്റെ വക്കിലാണ്. കണ്ണൂരില്‍ വന്‍ അക്രമമാണ് അരങ്ങേറിയത്. സിപിഎം നേതാക്കളായ പി ശശി, എഎന്‍ ഷംസീര്‍ എംഎല്‍എ എന്നിവരുടെ വീടികളിലേക്ക് ബോംബേറുണ്ടായി. പകരം വി മുരളീധരന്‍ എംപിയുടെ തറവാട് വീടിനു നേര്‍ക്കും ബോംബാക്രമണം ഉണ്ടായി. ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി