കേരളം

വരള്‍ച്ചയുണ്ടാവില്ല; നാലുദിവസം കൂടി കൊടും തണുപ്പ് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ച തണുപ്പിന് വരള്‍ച്ചയുമായി ബന്ധമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കൊടും വരള്‍ച്ച വരുന്നതിന് മുന്നോടിയാണെന്നുള്ള തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന പ്രചാരണങ്ങളെ കാലാവസ്ഥ കേന്ദ്രം തള്ളി. നാലുദിവസം കൂടി മാത്രമെ അസ്വഭാവികമായ തണുപ്പുണ്ടാകു. ഇന്ത്യ മുഴുവന്‍ അനുഭവപ്പെടുന്ന ശൈത്യത്തിന്റെ ഭാഗമാണിത്. എന്നാല്‍ പതിവില്‍ നിന്നു വിപരീതമായി കുറഞ്ഞ താപനില ശരാശരിയില്‍ നിന്നു 2 ഡിഗ്രി സെല്‍ഷ്യസാണു കുറഞ്ഞിരിക്കുന്നത്.

കോട്ടയം ജില്ലയില്‍ ഒഴികെ മറ്റൊരിടത്തും റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്തിയിട്ടില്ല. താപനില ശരാശരിയില്‍ ഇന്നലെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് പുനലൂരിലും കൊച്ചി വിമാനത്താവളത്തിലുമാണ് 16.5 ഡിഗ്രി സെല്‍ഷ്യസ്. എന്നാല്‍ പുനലൂരില്‍ കുറഞ്ഞ താപനിലയുമായി ബന്ധപ്പെട്ട റെക്കോര്‍ഡ്12.9 ഡിഗ്രിയാണെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു