കേരളം

ശ്രീലങ്കന്‍ യുവതിയുടെ ദര്‍ശനം : ഇപ്പോള്‍ ശുദ്ധിക്രിയ ഇല്ലെന്ന് തന്ത്രി

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം : ശബരിമലയില്‍ ശ്രീലങ്കന്‍ യുവതി കയറിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം ശുദ്ധിക്രിയ നടത്തില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ശ്രീലങ്കന്‍ യുവതി കയറി എന്ന വാര്‍ത്തയില്‍ ഇപ്പോഴും സ്ഥിരീകരണമില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഉറപ്പില്ല. ഈ സാഹചര്യത്തില്‍ ശുദ്ധിക്രിയ ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് തന്ത്രി സൂചിപ്പിച്ചു. 

ശ്രീലങ്കന്‍ യുവതി കയറിയത് സ്ഥിരീകരിച്ചാല്‍ അപ്പോള്‍ വേണ്ട നടപടി തീരുമാനിക്കും. വേണ്ടി വന്നാല്‍ മകരവിളക്കിന് മുന്നോടിയായുള്ള പൂജയ്‌ക്കൊപ്പം ശുദ്ധിക്രിയ നടത്തുന്നതും ആലോചിക്കുമെന്ന് തന്ത്രി പറഞ്ഞു. ജനുവരി രണ്ടിന് പുലര്‍ച്ചെ ബിന്ദു, കനകദുര്‍ഗ എന്നീ സ്ത്രീകള്‍ കയറിയതിനെ തുടര്‍ന്ന് തന്ത്രി നട അടച്ച് ശുദ്ധിക്രിയ നടത്തിയിരുന്നു. 

ഇത് വിവാദമായതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിരിക്കുകയാണ്. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ നോട്ടീസ് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതിക്കാമെന്നാണ് തന്ത്രി ഇന്നലെ വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ