കേരളം

ദേശീയ പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍; കട അടപ്പിക്കില്ല; സ്വകാര്യ വാഹനങ്ങള്‍ ഓടും

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ജനവിരുദ്ധ - തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ നടത്തുന്ന 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കും. പണിമുടക്കില്‍ കേരളത്തില്‍ നിര്‍ബന്ധപൂര്‍വം ജനജീവിതം സ്തംഭിപ്പിക്കില്ലെന്ന് പ്രതീക്ഷ. പണിമുടക്ക് ദിവസങ്ങളില്‍ കടകള്‍ നിര്‍ബന്ധിപ്പിച്ച് അടപ്പിക്കില്ലെന്നും നിരത്തിലിറങ്ങുന്ന സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ കല്ലെറിയില്ലെന്നും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു. 

പണിമുടക്ക് ഹര്‍ത്താലോ ബന്ദോ അല്ല. സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്ന തൊഴിലാളികളെ തടയില്ല. പത്രം, ആശുപത്രി എന്നിവയുടെ പ്രവര്‍ത്തനം ഒരുവിധത്തിലും തടസ്സപ്പെടുത്തില്ല. തീവണ്ടി തടയില്ല. അതേസമയം റെയില്‍വെ സ്റ്റേഷനുകളില്‍ പിക്കറ്റ് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സഞ്ചാരികള്‍ക്ക് പ്രയാസമാകുന്ന ഒന്നും ഉണ്ടാകില്ല. അവരെ തടയുകയില്ലെന്നും നേതാക്കള്‍ പറഞ്ഞു.

കടകള്‍ തുറക്കുമെന്ന്  കേരളവ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. ഹോട്ടലുകളും ആശുപത്രികളും പ്രവര്‍ത്തിക്കാനാണ് സംസ്ഥാനതല തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും