കേരളം

റേഷന്‍ ധാന്യം ഇനി വെട്ടിക്കാനാകില്ല; മേല്‍നോട്ടത്തിന് ജനകീയ വിജിലന്‍സ് സമിതി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കടകളുടെ മേല്‍നോട്ടത്തിന് ഗ്രാമീണ തലത്തില്‍ ജനകീയ വിജിലന്‍സ് സമിതികള്‍ വരുന്നു. റേഷന്‍ കട പരിധിയിലുളള ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് സമിതികള്‍ രൂപവത്കരിക്കാന്‍ തദ്ദേശസ്വയംഭരണവകുപ്പ് ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി.

പൊതുവിതരണവകുപ്പ് ഡയറക്ടറുടെ ആവശ്യപ്രകാരമാണ് നടപടി. റേഷന്‍ ധാന്യങ്ങളുടെ ലഭ്യതയ്ക്ക് പുറമേ അളവും ഗുണനിലവാരവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. അംഗീകാരമുളള രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിനിധി, കാര്‍ഡുടമകളായ പട്ടികജാതി- പട്ടികവര്‍ഗ , വനിതാ, ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെട്ട നാലുപേര്‍, ഭക്ഷ്യസുരക്ഷാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയിലെ സാമൂഹിക പ്രവര്‍ത്തകര്‍, തുടങ്ങിയവരായിരിക്കും സമിതി അംഗങ്ങള്‍. ഇവരെ ഗ്രാമസഭ തെരഞ്ഞെടുക്കും.

റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് സമിതികള്‍ക്ക് കൈമാറാം. നിശ്ചിത ഇടവേളകളില്‍ ചേരുന്ന യോഗം പ്രശ്‌നം ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ തയ്യാറാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു