കേരളം

ഹർത്താൽ ദിനത്തിൽ എസ്ഐയെ വലിച്ചിഴച്ച് സമരക്കാർ; ദൃശ്യങ്ങൾ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹർത്താൽ ദിനത്തിൽ നെടുമങ്ങാട്ട് പ്രതിഷേധക്കാർ പൊലീസിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നെടുമങ്ങാട് എസ്ഐ അടക്കം നാല് പൊലീസുകാരാണ് ആക്രമണത്തിന് ഇരകളായത്. പൊലീസ് വാഹനം വളഞ്ഞ് പ്രതിഷേധക്കാർ അക്രമിക്കുകയായിരുന്നു. 

ജീപ്പിന്റെ മുൻ വാതിൽ തുറന്ന് എസ്ഐയെ വലിച്ചിറക്കി മര്‍ദിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. വടികളുമായി ഒരു സംഘം അക്രമിക്കാൻ ഒരുങ്ങുന്നതിനിടെ വാഹനം തിരിച്ചോടിച്ച് പൊലീസ് രക്ഷപെടുകയായിരുന്നു. സംഭവത്തിൽ എസ്ഐയുടെ കൈക്ക് പരുക്കേറ്റിരുന്നു. 

നെടുമങ്ങാട്ടെ അക്രമങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രണ്ട് പേർ പിടിയിലായിരുന്നു. ഇവർക്കൊപ്പമുള്ളവർ തന്നെയാണ് അക്രമിച്ചതെന്ന നി​ഗമനത്തിലാണ് പൊലീസ്. നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിയുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. ഹർത്താൽ ദിനത്തിൽ പൊലീസ് സ്റ്റേഷന് നേരെ ബോംബേറ് നടന്നതിന് തൊട്ടുപിന്നാലെയാണ് പൊലീസുകാർ അക്രമിക്കപ്പെട്ടത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)