കേരളം

മതിയായ രേഖകളില്ല; ശ്രീലങ്കയിൽ നിന്ന് ശബരിമല ദർശനത്തിനെത്തിയ വനിതയെ പൊലീസ് തടഞ്ഞു

സമകാലിക മലയാളം ഡെസ്ക്

നിലയ്ക്കല്‍: ശബരിമല ദർശനത്തിനായി ശ്രീലങ്കയിൽ നിന്നെത്തിയ തീർത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലിൽ വച്ച് പൊലീസ് തടഞ്ഞു. മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ആണ് തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. ശ്രീലങ്ക, യുകെ എന്നിവിടങ്ങളിൽ നിന്നായുള്ള 70 അംഗ തീർത്ഥാടക സംഘനൊപ്പമായിരുന്നു വനിത എത്തിയത്. വൈകിട്ട് അഞ്ച് മണിയോടെയാണ് സംഘമെത്തിയത്. ഇവരെ നിലയ്ക്കലിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. മറ്റുള്ളവരെ ശബരിമല സന്ദർശനത്തിന് അനുവദിച്ചു.

കെഎസ്ആർടിസി ബസിൽ എത്തിയ സംഘത്തെ നിലയ്ക്കൽ ഗോപുരത്തിന് മുന്നിൽ വച്ച് പൊലീസ് പരിശോധിക്കുകയായിരുന്നു. സ്ത്രീയുടെ കൈയിൽ യാതൊരു തിരിച്ചറിയൽ രേഖയും ഉണ്ടായിരുന്നില്ല. മുൻപ് മൂന്ന് തവണ ശബരിമല സന്ദർശിച്ച ചിത്രങ്ങൾ പൊലീസിനെ കാണിച്ചെങ്കിലും യാത്ര തുടരാൻ അനുവദിച്ചില്ല. പ്രശ്നങ്ങളുണ്ടാക്കാൻ താത്പര്യമില്ലാത്തിനാൽ സ്വമേധയാ പോകുന്നില്ലെന്നു തീർഥാടക പൊലീസിനെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന