കേരളം

മുരളീധരന്റെ വീടിനു നേരെ ആക്രമണം; പ്രതിഷേധവുമായി ബിജെപി എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വി മുരളീധരന്‍ എംപിയുടെ വീടിനു നേരെയുണ്ടായ അക്രമത്തിനെതിരെ ബിജെപി എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ചു. പാര്‍ലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമയ്ക്കു സമീപമാണ് എംപിമാര്‍ പ്രതിഷേധവുമായി അണിനിരന്നത്. 

ബിജെപി നേതാക്കള്‍ പോലും കേരളത്തില്‍ ആക്രമിക്കപ്പെടുകയാണെന്ന പ്ലക്കാര്‍ഡുകളുമായാണ് എംപിമാര്‍ പ്രതിഷേധം നടത്തിയത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുരളീധരന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചിരുന്നു.

ആന്ധ്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുന്നതിനിടെയാണ് കേരള സര്‍ക്കാരിനെ മോദി വിമര്‍ശിച്ചത്. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആക്രമിക്കുന്നതായും കേസുകളില്‍പെടുത്തുന്നതായും പറഞ്ഞ മോദി വി.മുരളീധരന്‍ എം.പിയുടെ വീടിന് നേരെ നടന്ന ബോംബാക്രമണം ഇതിന് തെളിവാണെന്നും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ