കേരളം

അയ്യപ്പവേഷം കെട്ടാന്‍ ഇരുമുടിക്കെട്ട് തപ്പിയ പൊലീസ് നടപടി പുറത്തായി; വിവരം ചോര്‍ത്തിയെന്നാരോപിച്ച് പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

സമകാലിക മലയാളം ഡെസ്ക്

ശബരിമല; ശബരിമല ദര്‍ശനത്തിന് എത്തുന്ന യുവതികള്‍ക്ക് അയ്യപ്പവേഷത്തില്‍ സുരക്ഷ ഒരുക്കാനായി പൊലീസ് ഇരുമുടിക്കെട്ട് ശേഖരിക്കുന്ന വാര്‍ത്ത വന്നതിന് പിന്നാലെ വിവരം ചോര്‍ത്തിയെന്ന് ആരോപിച്ച് ഒരു ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. സന്നിധാനം സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അനിലിനെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. 

തിരക്കിനിടെ തീര്‍ത്ഥാടകരുടെ കൈയില്‍ നിന്ന് വീണു പോകുന്ന ഇരുമുടിക്കെട്ട് പൊലീസുകാര്‍ സൂക്ഷിക്കുന്ന പതിവുണ്ട്. ഇത് അന്വേഷിച്ച് മഫ്തി പൊലീസ് സന്നിധാനം സ്റ്റേഷനില്‍ എത്തിയിരുന്നു. എന്തിനുവേണ്ടിയാണ് ഇത് ശേഖരിക്കുന്നത് എന്ന് സ്റ്റേഷനിലെ പൊലീസുകാര്‍ തിരക്കിയിരുന്നു. കൂടാതെ സന്നിധാനം ദേവസ്വം ഇന്‍ഫര്‍മേഷന്‍ സെന്ററിലും ഇരുമുടിക്കെട്ട് തേടി പൊലീസ് എത്തി. 

ഇതിന് പിന്നാലെയാണ് പൊലീസ് ഇരുമുടിക്കെട്ട് അന്വേഷിക്കുന്നു എന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. ഇത് പൊലീസ് ചോര്‍ത്തിക്കൊടുത്ത വാര്‍ത്തയാണെന്ന് ആക്ഷേപം ഉയര്‍ന്നതോടെയാണ് അനിലിനെതിരേ നടപടിയുണ്ടായത്. അന്ന് സന്നിധാനം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന അനിലിനോട് വിശദീകരണം ചോദിച്ചിരുന്നു. അദ്ദേഹം അറിയാതെ വിവരം പുറത്തറിയില്ല എന്ന് പറഞ്ഞാണ് തിരുവനന്തപുരത്തേക്ക് തട്ടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം