കേരളം

'ആചാരം തീരുമാനിക്കേണ്ടതു തന്ത്രി'; യുവതീ പ്രവേശനത്തില്‍ നിലപാടു മാറ്റി പേജാവര്‍ മഠാധിപതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് പിന്തുണ അറിയിച്ചത് വിവാദമായതിന് പിന്നാലെ നിലപാട് മാറ്റി ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ തീര്‍ത്ഥ. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ മാറ്റേണ്ടത് കോടതിയോ സര്‍ക്കാരോ അല്ലെന്നാണ് സ്വാമി പറയുന്നത്. ആചാര മാറ്റങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയും ക്ഷേത്രം അധികൃതരുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് വിശ്വേശ തീര്‍ത്ഥ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ചത്. ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കോ നിയന്ത്രണമോ ഏര്‍പ്പെടുത്തണമെന്ന് ഒരു വേദശാസ്ത്രത്തിലും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സംഘപരിവാര്‍ സംഘടനകളുടെ രൂക്ഷ വിമര്‍ശനത്തിന് കാരണമായി. ഇതിന് പിന്നാലെയാണ് സ്വാമിയുടെ നിലപാട് മാറ്റം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'