കേരളം

കോഴിക്കോട് വീണ്ടും ബോംബേറ്; സിപിഎം പ്രവര്‍ത്തകന്റെ വീടിന്റെ മുന്‍ഭാഗം തകര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ വീടിന് നേരെ ബോംബേറ്. എരവട്ടൂര്‍ സ്വദേശിയായ ശ്രീധരന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണ്. 

ബോംബേറില്‍ വീടിന്റെ മുന്‍ഭാഗം തകര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ബോംബേറ്. ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഘര്‍ഷങ്ങള്‍ക്ക് ജില്ലയില്‍ അയവ് വരുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഇന്നും ബോംബേറ് ഉണ്ടായിരിക്കുന്നത്. 

ചൊവ്വാഴ്ച കോഴിക്കോട് കൊയ്‌ലാണ്ടിയിലും ബോംബേറുണ്ടായിരുന്നു. സിപിഎം, ബിജെപി നേതാക്കളുടെ വീടിന് നേരെയായിരുന്നു ആക്രമണം. സിപിഎം നഗരസഭാ കൗണ്‍സിലര്‍ ഷിജുവിന്റേയും ബിജെപി മണ്ഡലം സെക്രട്ടറി വി.കെ.മുകുന്ദന്റേയും വീടുകള്‍ക്ക് നേരെയായിരുന്നു ബോംബേറ്. അതിന് തൊട്ടുമുന്‍പത്തെ ദിവസം, കൊയിലാണ്ടി വിയ്യൂരകില്‍ ബിജെപി പ്രവര്‍ത്തകന്‍ അതുലിന്റെ വീടിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി