കേരളം

വരവില്‍ക്കവിഞ്ഞ സമ്പാദ്യം; ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഐഎഎസ് ഉദ്യോഗസ്ഥന്‍ ടി ഒ സൂരജിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 8.80 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. നാലുവാഹനങ്ങള്‍, വീടുകളും ഫ്‌ലാറ്റുകളും ഉള്‍പ്പെടെ 13 ഇടങ്ങളിലെ ഭൂമികള്‍ ,കളമശ്ശേരിയിലെ ഗോഡൗണ്‍ അടക്കമുളള സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റിന്റെ ഉത്തരവില്‍ പറയുന്നു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്‌റേറ്റ് അറിയിച്ചു.നേരത്തെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന ആരോപണത്തില്‍ സംസ്ഥാനത്തെ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തില്‍ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ  പശ്ചാത്തലത്തില്‍ കൂടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും