കേരളം

നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്; വാള്‍, കത്തി കണ്ടെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് ആര്‍എസ്എസ് കാര്യാലയത്തില്‍ പൊലീസ് റെയ്ഡ്. ബോംബേറ് അടക്കമുള്ള ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണ പശ്ചാത്തലത്തിലാണ് നടപടി. 

നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനു നേര്‍ക്ക് ബോംബെറിഞ്ഞ കേസില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പൂവത്തൂര്‍ ജയനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  സ്‌റ്റേഷന്‍ ആക്രമണത്തിന്റെ ഗൂഢാലോചനയിലും സംഘര്‍ഷത്തിലും ജയനു പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഹര്‍ത്താല്‍ ദിനത്തില്‍ എസ്‌ഐയെയും പൊലീസ് സംഘത്തെയും ആക്രമിച്ച കേസില്‍ പിടിയിലായ പ്രതികളെ മോചിപ്പിക്കാനെത്തിയ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ് പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ചത്. ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍, നിഷാന്ത് എന്നിവര്‍ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ നിഷാന്തും പൊലിസ് പിടിയിലായിരുന്നു. ജില്ലാ പ്രചാരക് പ്രവീണ്‍ സംഭവശേഷം ഒളിവിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ