കേരളം

പോയത് വേഷം മാറിയല്ല, ഭസ്മം തലയില്‍ ഇടുന്നത് ക്ഷേത്ര ദര്‍ശനത്തില്‍ പതിവെന്ന് മഞ്ജു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : താന്‍ ശബരിമലയിലെത്തിയത് വേഷപ്രച്ഛന്നയായിട്ടല്ലെന്ന് ചാത്തന്നൂര്‍ സ്വദേശിനി എസ് പി മഞ്ജു. ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ കിട്ടുന്ന ഭസ്മം തലയില്‍ പൂശുക തന്റെ പതിവാണ്. ഇതാണ് താന്‍ വൃദ്ധയായി വേഷം മാറി ദര്‍ശനം നടത്തി എന്ന പ്രചാരണത്തിന് പിന്നിലെന്ന്, ശബരിമലയില്‍ പോയിയെന്ന് അവകാശപ്പെടുന്ന മഞ്ജു വ്യക്തമാക്കി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപ്പത്രത്തോടാണ് മഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. 

താന്‍ ശബരിമല ദര്‍ശനം നടത്തി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും നട അടയ്ക്കുകയോ, ശുദ്ധിക്രിയ ചെയ്യുകയോ ചെയ്തിട്ടില്ല. ഇത് യുവതികളുടെ ക്ഷേത്ര പ്രവേശനത്തെ അവര്‍ അംഗീകരിച്ചുകഴിഞ്ഞു എന്നുള്ളതിന് തെളിവാണ്. തന്റെ സന്ദര്‍ശനത്തോടെ ശബരിമലയിലെ യുവതികളുടെ നിയന്ത്രണമെന്ന ആചാരം അവസാനിച്ചു. ഇനി യുവതികള്‍ക്ക് നിര്‍ഭയമായി ശബരിമലയിലേക്ക് പോകാമെന്നും മഞ്ജു പറഞ്ഞു. 

വഴിയിലുടനീളം ഉണ്ടായിരുന്ന പൊലീസുകാരാണ് യാത്രയ്ക്ക് തനിക്ക് ധൈര്യമായത്. യുവതീപ്രവേശനത്തിനെതിരായ പ്രതിഷേധങ്ങള്‍ തണുത്തുകഴിഞ്ഞു. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും താമസിയാതെ ഭയമില്ലാതെ ശബരിമലയില്‍ പോകാനാകുമെന്നും മഞ്ജു പറഞ്ഞു. ചൊവ്വാഴ്ച മല ചവിട്ടി ദര്‍ശനം നടത്തിയെന്നാണ് കേരള ദലിത് ഫെഡറേഷന്‍ നേതാവായ മഞ്ജു അവകാശപ്പെടുന്നത്. 

തനിക്കെതിരെ രണ്ട് കേസുകളാണ് ഉള്ളത്. ഒന്ന് ഭൂമി സംബന്ധമായ കേസും, മറ്റൊന്ന് പിഎസ് സി തട്ടിപ്പിനെതിരെ തന്റെ നേതൃത്വത്തില്‍ നടന്ന സമരത്തിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുമാണെന്നും മഞ്ജു പറഞ്ഞു. നേരത്തെ മഞ്ജു ശബരിമല ദര്‍ശനത്തിന് ശ്രമിച്ചെങ്കിലും, പ്രതിഷേധത്തെ തുടര്‍ന്ന് യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി