കേരളം

ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍; പിണറായി വിജയന് ക്ലീന്‍ ചീട്ട് നല്‍കിയതിനെതിരായ സിബിഐ ഹര്‍ജി പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍ വരും. മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ ചീറ്റ് നല്‍കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിബിഐ ഹര്‍ജിയാണ് ഇന്ന് കോടതി പരിഗണിക്കുക. 

മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരേയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിയും ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. പിണറായി വിജയന്‍ ഗൂഡാലോചനയില്‍ പങ്കാളിയാണെന്നും, കൃത്യമായ തെളിവുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടെന്നും സിബിഐ വാദിക്കുന്നു. 

വസ്തുതകള്‍ പരിശോധിക്കാതെയാണ് പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ ഹൈക്കോടതി കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കിയത് എന്നും, വിധി റദ്ദ് ചെയ്യണമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ സിബിഐ ആവശ്യപ്പെടുന്നു. സിബിഐ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന കാര്യവും സുപ്രീംകോടതി ഇന്ന് തീരുമാനിച്ചേക്കും. ഹൈക്കോടതി വിധി വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് മുന്‍ ചീഫ് എഞ്ചിനിയര്‍ കസ്തൂരിരങ്ക അയ്യര്‍, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'

സഹോദരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി മഞ്ജു വാര്യർ: തലൈവരെ കണ്ട് മധു; വിഡിയോ

''ഞാന്‍ വണ്ടിയുടെ മുന്നില്‍ കയറിനിന്നു, അവരില്ലാതെ പോവാന്‍ പറ്റില്ല''

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു