കേരളം

ഹൈ സ്പീഡ് ട്രെയിന്‍ കേരളത്തിലില്ല ?; കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനം ; ബജറ്റ് സമ്മേളനം 25 മുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ സ്വപ്‌ന പദ്ധതിയായി കൊണ്ടുവന്ന കാസര്‍കോട്-തിരുവനന്തപുരം അതിവേഗ ട്രെയിന്‍ സര്‍വീസ് പദ്ധതി ഉപേക്ഷിക്കുന്നു. ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. 

ഒന്നര ലക്ഷം കോടി രൂപ മുതല്‍ മുടക്കില്‍ കാസര്‍കോടു നിന്നും തിരുവനന്തപുരം വരെ അതിവേഗ റെയില്‍പ്പാത നിര്‍മ്മിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സമാനപദ്ധതിയുമായി രംഗത്തുള്ളതിനാല്‍ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സാമ്പത്തികമായി വിജയകരമാകില്ലെന്ന വിലയിരുത്തലാണ് പദ്ധതി നിര്‍ത്തുന്നതിന് പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്. 

നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 11 വരെ സമ്മേളനം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. ഈ മാസം 31 ന് ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ വിപുലമായി ആഘോഷിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍