കേരളം

ഇടുക്കിയില്‍ ഒരു പവര്‍ഹൗസ് കൂടി ; സാധ്യതാപഠനം തുടങ്ങിയതായി മന്ത്രി എം എം മണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഇടുക്കിയില്‍  രണ്ടാമത്തെ പവര്‍ഹൗസിനായി സാധ്യതാപഠനം നടക്കുന്നതായി വൈദ്യുത മന്ത്രി എംഎം മണി. നിലവിലെ ഡാമിലെ ജലം ഫലപ്രദമായി ഉപയോ​ഗിക്കുകയാണ് ലക്ഷ്യം. പവര്‍ഹൗസ് യാഥാര്‍ത്ഥ്യമായാല്‍ പവര്‍കട്ട് ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.  

അതിരപ്പള്ളി പദ്ധതി വേണമെന്നാണ് തന്റെ നിലപാട്. എന്നാല്‍ സമവായമുണ്ടായാലേ പദ്ധതിയുമായി മുന്നോട്ട് പോകാനാകൂ. ചില കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇടുക്കിയില്‍ മൂലമറ്റത്തിന് പുറമെ, മറ്റൊരു പവര്‍ഹൗസ് കൂടി പരിഗണനയിലുണ്ടെന്ന് കെഎസ്ഇബി നേരത്തെ സൂചിപ്പിച്ചിരുന്നു. ഇടുക്കിയില്‍ ഇപ്പോഴുള്ള പവര്‍ഹൗസിന് എതിര്‍ഭാഗത്തായി പുതിയ പവര്‍ഹൗസ് നിര്‍മ്മിക്കാനാണ് ആലോചന. 700 മെഗാവാട്ടായിരിക്കും പുതിയ പവര്‍ഹൗസിന്റെ ശേഷി. പുതിയ പവര്‍ ഹൗസ് നിര്‍മ്മാണത്തിന് 20,000 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഡാമുകളിലെ ജലത്തിന്റെ 30 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കാനാകുന്നത്.  ഈ സാഹചര്യത്തിലാണ് റിസര്‍വോയറിലെ ജലം കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനായി ഒരു പവര്‍ഹൗസ് കൂടി നിര്‍മ്മിക്കണമെന്ന ആശയവുമായി കെഎസ്ഇബി മുന്നോട്ടുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)