കേരളം

പ്രധാനമന്ത്രി 15ന് പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി:  15ന് കേരളത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകുന്നേരം ഏഴിനും ഒൻപതിനും ഇടയ്ക്കായിരിക്കും ദർശനമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ പദ്ധതിപ്രകാരം  പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നടപ്പാക്കിയ നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും  നരേന്ദ്രമോദി നിർവഹിക്കും. 

പൈതൃക നടപ്പാതയുടെ നിർമാണം, പദ്മതീർഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ശൗചാലയങ്ങൾ, കുളിമുറികൾ, സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് 75.88 കോടി രൂപ ചെലവഴിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് പദ്ധതി വഴി നടപ്പാക്കിയത്.

ഉദ്ഘാടനച്ചടങ്ങിൽ ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, അൽഫോൻസ് കണ്ണന്താനം, കേന്ദ്ര ടൂറിസം സെക്രട്ടറി യോഗേന്ദ്ര ത്രിപാഠി തുടങ്ങിയവർ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന