കേരളം

മത്സ്യത്തിന് 'തറവില' വരുന്നു, മീനിന്റെ വിൽപ്പനയ്ക്ക് മത്സ്യത്തൊഴിലാളികൾക്ക് പൂർണ അവകാശം നൽകണമെന്ന് കരടുനിർദേശം

സമകാലിക മലയാളം ഡെസ്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ള​​​ർ​​​ച്ച പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത മ​​​ത്സ്യം പി​​​ടി​​​ക്കു​​​ന്ന​​​ത് നിരോധിക്കാൻ ശുപാർശ. ഇതിന് പുറമേ ഇത്തരത്തിലുളള മീനുകളുടെ ലേലവും വിപണനവും വിതരണവും അടക്കമുളളവയ്ക്കും നിരോധനം ഏർപ്പെടുത്തണമെന്നും  മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​ക​​​രി​​​ച്ച മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ന​​​യ​​​ത്തി​​​ന്‍റെ ക​​​ര​​​ടി​​​ൽ നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്നു. മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് മാ​​​ന്യ​​​മാ​​​യ വരു മാനം ലഭിക്കാൻ മത്സ്യത്തിന് തറവില നിശ്ചയിക്കണമെന്നും ശുപാർശയിൽ പറയുന്നു.

 ലാ​​​ൻ​​​ഡിം​​​ഗ് സെ​​​ന്‍റ​​​ർ, ഹാ​​​ർ​​​ബ​​​ർ, മാ​​​ർ​​​ക്ക​​​റ്റ്, മ​​​ത്സ്യ ഇ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തി മീ​​​നി​​​നു ത​​​റ​​​വി​​​ല നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്നു മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ന​​​യ​​​ത്തി​​​ൽ ശുപാ​​​ർ​​​ശ ചെ​​​യ്യു​​​ന്നു. മീ​​​നി​​​ന്‍റെ വി​​​ല നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​തി​​​ലും സ്വ​​​ത​​​ന്ത്ര​​​മാ​​​യി വി​​​റ്റ​​​ഴി​​​ക്കു​​​ന്ന​​​തി​​​ലും മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു പൂ​​​ർ​​​ണ അ​​​വ​​​കാ​​​ശം ന​​​ൽ​​​കും.  വി​​​ദേ​​​ശ ട്രോ​​​ള​​​റു​​​ക​​​ളും കോ​​​ർ​​​പ​​​റേ​​​റ്റ് യാ​​​ന​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്രാ​​​തിർ​​​ത്തി​​​യി​​​ൽ പ്ര​​​വേ​​​ശ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ന് കേ​​​ന്ദ്ര​​​ത്തി​​​ൽ സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്താ​​​നും ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​താ​​​യി മ​​​ന്ത്രി ജെ. ​​​മേ​​​ഴ്സി​​​ക്കു​​​ട്ടി​​​യ​​​മ്മ പ​​​റ​​​ഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി