കേരളം

ട്രെയിന്‍ തടഞ്ഞവര്‍ മിനിറ്റിന് 800 രൂപ വരെ പിഴ ഒടുക്കേണ്ടി വരും; തടഞ്ഞിട്ട സമയത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ റെയില്‍വേ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ ഭാഗമായി ട്രെയിന്‍ തടഞ്ഞ കേസില്‍ പ്രതികള്‍ റെയില്‍വേയ്ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും. ട്രെയിന്‍ തടഞ്ഞിട്ട സമയത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം ഈടാക്കാന്‍ റെയില്‍വേ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ട്രെയിന്‍ തടഞ്ഞിട്ട സമയത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടം കണക്കാക്കി പിഴ ഈടാക്കണമെന്ന് കോടതിയില്‍ റെയില്‍വേ ആവശ്യപ്പെടും. 

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകള്‍ 85 മിനിറ്റു വരെ തടഞ്ഞിട്ടുണ്ട്. ശരാശരി 20 ലക്ഷം രൂപയെങ്കിലും പിഴ നല്‍കേണ്ടിവരുമെന്നാണു റെയില്‍വേ അധികൃതര്‍ നല്‍കുന്ന വിവരം. തടഞ്ഞിട്ട സമയം കണക്കാക്കി ഒരു മിനിറ്റിന് 400 രൂപ മുതല്‍ 800 രൂപ വരെ പിഴ ഈടാക്കാനാണു റെയില്‍വേ സാമ്പത്തിക വിഭാഗം ശുപാര്‍ശ നല്‍കിയിരിക്കുന്നത്.ഓരോ ട്രെയിനും തടഞ്ഞിട്ട സമയവും അതിനനുസരിച്ചുള്ള പിഴയും ഒരാഴ്ചയ്ക്കുള്ളില്‍ കണക്കാക്കും.

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സിഐടിയു സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ വി.ശിവന്‍കുട്ടി എന്നിവര്‍ ഉള്‍പ്പെടെ 1200 പേര്‍ക്കെതിരെയാണു കേസ്. പ്രതികളുടെ വിശദാംശങ്ങളും പിഴയും ഉള്‍പ്പെടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഒരു മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കും. പിഴയടച്ചില്ലങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തിലാവും കുറ്റപത്രം. ശിക്ഷിക്കപ്പെട്ടാല്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാകില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി