കേരളം

ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാര്‍; ഖനനം നിര്‍ത്തിവയ്ക്കില്ലെന്ന് ഇ പി  ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിന് എതിരായ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. സമരം ചെയ്യുന്നവര്‍ മലപ്പുറത്തും മറ്റുമുള്ളവരാണെന്ന് ജയരാജന്‍ പറഞ്ഞു. ആലപ്പാടിനെ തകര്‍ത്തത് ഖനനമല്ല, സുനാമിയാണെന്നും വ്യവസായ മന്ത്രി പറഞ്ഞു. 

സുനാമിയില്‍ തകര്‍ന്നുപോയ ആലപ്പാടിന്റെ പുനരുദ്ധാരണത്തിനാണ് ശ്രമിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഖനനം നിയനപരമാണ്. ഇക്കാര്യം വ്യക്തമാക്കി ഐആര്‍ഇ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഖനനം നിര്‍ത്തിവയ്ക്കില്ല. കെഎംഎംഎല്‍ എംഡി ഖനനത്തെ കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഈ മാസം പതിനാറിന് സമരമസിതിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്താനിയിരിക്കവേയാണ് സമരത്തിന് എതിരെ നിലപാടുമായി മന്ത്രി രംഗത്ത് വന്നിരിക്കുന്നത്. 

നേരത്തെ, ആലപ്പാട്ടെ പ്രശ്‌നങ്ങളെ കുറിച്ച് പൂര്‍ണബോധമുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു.  രാത്രികാലങ്ങളില്‍ വന്‍തോതില്‍ കരിമണല്‍ കടത്തുന്നുണ്ട്. കരിമണല്‍ കടത്ത് തടയാന്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രി  പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ