കേരളം

സംഘാടകര്‍ തീവ്രസ്വഭാവക്കാരെന്ന് പൊലീസ് റിപ്പോര്‍ട്ട് ; ആര്‍പ്പോ ആര്‍ത്തവത്തിന് മുഖ്യമന്ത്രിയില്ല

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ആര്‍പ്പോ ആര്‍ത്തവത്തിനെതിരായ പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. പരിപാടിയുടെ സംഘാടകര്‍ തീവ്രസ്വഭാവക്കാരെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്.

ശബരിമല യുവതിപ്രവേശന വിധിയെത്തുടര്‍ന്ന് സമൂഹത്തില്‍ ആര്‍ത്തവ അയിത്തം കല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി കൊച്ചിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ആര്‍ത്തവത്തിനെ എതിര്‍ക്കുന്നവര്‍ക്കെതിരായി വിവിധ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ആര്‍പ്പോ ആര്‍ത്തവം പരിപാടി നടക്കുന്നത്. രണ്ടുദിവസമായി നടക്കുന്ന പരിപാടിയുടെ സമാപനസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു സംഘാടകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സമാപനസമ്മേളനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേയാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് പിന്മാറിയത്. സംഘാടകര്‍ തീവ്രസ്വഭാവക്കാരെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍്, സി.പി.ഐ നേതാവ് ആനി രാജ തുടങ്ങി സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ആര്‍ത്തവ അയിത്തത്തിനെതിരെ നിയമം പാസാക്കാനുളള പ്രചരണാര്‍ഥമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിച്ചതെന്നും സംഘാടകര്‍ വ്യക്തമാക്കി.

ഇന്നലെ വൈകിട്ട് ആരംഭിച്ച റാലിയോടെയാണ് പരിപാടിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. വിവിധ പരിപാടികള്‍ക്ക് ശേഷം ഇന്നലെ നടന്ന പൊതു സമ്മേളനം സംവിധായകന്‍ പാ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആര്‍ത്തവ വിഷങ്ങള്‍ ചര്‍ച്ചയാവുന്നത് വളരെ പോസീറ്റീവായ കാര്യമായാണ് താന്‍ കാണുന്നതെന്നും ഇന്ത്യ മുഴുവന്‍ ഇത് മാതൃകയാക്കണമെന്നും പാ രഞ്ജിത്ത് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും