കേരളം

ഖനനം തീരസുരക്ഷ ഉറപ്പാക്കിക്കൊണ്ട്; വിശദീകരണവുമായി ഐആര്‍ഇ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ റെയര്‍ എര്‍ത്ത് കമ്പനി. ഖനനം ചട്ടങ്ങള്‍ പാലിച്ചാണ്. തീരത്തിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. തീരസുരക്ഷ അടക്കം എല്ലാ വിഷയങ്ങളും പഠിച്ച ശേഷമാണ് ഖനനം നടത്തുന്നത്. 

തീര സുരക്ഷയ്ക്കായി കടല്‍ ഭിത്തികളും പുലുമുട്ടുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഉള്‍നാടന്‍ ജലഗതാഗതത്തിനായാണ് കായലില്‍ ഡ്രഡ്ജിംഗ് നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി. അതേസമയം ഖനനത്തിനെതിരെ നാട്ടുകാര്‍ 75-ാം ദിവസമായി സമരത്തിലാണ്.

ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്താമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അതു നടക്കില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ വീണ്ടും വ്യക്തമാക്കിയിരുന്നു. ഖനനം നിര്‍ത്തുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. ആലപ്പാട്ട് നടത്തുന്ന സമരം എന്തിനെന്ന് അറിയില്ലെന്ന് ജയരാജന്‍ പറഞ്ഞു. 

കരിമണല്‍ വിലപിടിപ്പുള്ള പ്രകൃതി വിഭവമാണ്. അത് ഉപയോഗിക്കാതിരുന്നാല്‍ ലോകം നമ്മെ പരിഹസിക്കും. രാജാവിന്റെ കാലത്തു തുടങ്ങിയ ഖനനമാണ് അവിടത്തേത്. ഇപ്പോള്‍ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളാണ് ഖനനം നടത്തുന്നത്. ഈ കമ്പനികള്‍ പൂട്ടണമെന്നാണോ സമരക്കാര്‍ പറയുന്നതെന്ന് ജയരാജന്‍ ചോദിച്ചു. 

ആലപ്പാട് ഇല്ലാതായെന്ന് വാര്‍ത്ത കണ്ടിട്ടാണ് താന്‍ അവിടത്തെ സ്ഥിതി അന്വേഷിച്ചത്. അങ്ങനെയാണ് സമരത്തെക്കുറിച്ച് അറിഞ്ഞത്. എന്തിനാണ് സമരം നടത്തുന്നതെന്ന് അതു നടത്തുന്നവര്‍ക്കു പോലും അറിയില്ല. ആലപ്പാട് ഇല്ലാതാവുന്നുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നെ പരിസ്ഥിതി പ്രശ്‌നമാണ്. ഖനനത്തിലൂടെയുണ്ടായ കുഴികള്‍ അടയ്ക്കണമെന്നാണ് മറ്റൊരു വാദം. ആലപ്പാട്ടെ പ്രശ്‌നത്തെക്കുറിച്ച് താന്‍ മന്ത്രിയായ ശേഷം ഒരു പരാതി പോലും ലഭിച്ചിട്ടില്ലെന്ന് ജയരാജന്‍ പറഞ്ഞു.

സമരം നടത്തുന്നവരില്‍ ആലപ്പാട്ടുകാര്‍ ഇല്ലെന്ന നിലപാട് ജയരാജന്‍ ആവര്‍ത്തിച്ചു. മലപ്പുറത്തുകാരാണ് സമരം നടത്തുന്നതെന്നു പറഞ്ഞത് ഒരു പ്രയോഗം മാത്രമാണ്. അന്നു ചര്‍ച്ചയില്‍ പങ്കെടുത്തതു മലപ്പുറംകാരനാണ്. കടല്‍ ഇല്ലാത്ത മലപ്പുറത്തുനിന്നു നിന്നു വന്നാണ് ആലപ്പാട്ടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. ആലപ്പാട്ടെ ഖനന പ്രശ്‌നത്തില്‍ ഇടതു മുന്നണിയില്‍ ഭിന്നതയില്ല. സിപിഐ വ്യത്യസ്ത അഭിപ്രായം പറഞ്ഞത് അവരോടു ചോദിക്കണം. ജനങ്ങള്‍ക്കൊപ്പമാണ് എന്ന നിലപാട് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കുന്നതാണ്. അല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതാണെന്ന് ജയരാജന്‍ ചോദിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ