കേരളം

പുറത്ത് നിന്നുള്ളവര്‍ക്ക് ദുരുദ്ദേശം, പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്; ആലപ്പാട്ടെ പ്രശ്‌നം പരിഹരിക്കുമെന്ന് കോടിയേരി 

സമകാലിക മലയാളം ഡെസ്ക്

 തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ നടത്തുന്ന സമരം രമ്യമായി പരിഹരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമരക്കാരുടെ ന്യായമായ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഇടപെട്ട് ദുരീകരിക്കും. പ്രദേശവാസികള്‍ക്ക് പുറമേ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ദുരുദ്ദേശങ്ങള്‍ ഉണ്ടാകാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മന്ത്രി ഇ പി ജയരാജനും സമരത്തില്‍ പുറത്ത് നിന്നുള്ളവരുടെ സാന്നിധ്യം ദുരൂഹത ഉണ്ടാക്കുന്നതായി ആരോപിച്ചിരുന്നു. മലപ്പുറത്ത് നിന്നുള്ളവരാണ് സമരം ചെയ്യുന്നതെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ഇതിനെതിരെ വ്യാപക വിമര്‍ശനവും ഉണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി