കേരളം

മകരജ്യോതി തെളിഞ്ഞു: ദര്‍ശന പുണ്യം നേടി പതിനായിരങ്ങള്‍; ശരണമന്ത്ര മുഖരിതമായി ശബരിമല

സമകാലിക മലയാളം ഡെസ്ക്


ക്തസഹസ്രങ്ങളുടെ ഭക്തിനിര്‍ഭരമായ കാത്തിരിപ്പിനൊടുവില്‍ പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു. കറുപ്പില്‍ മുങ്ങിയ ശബരിമലക്കാടുകള്‍ ശരണമന്ത്രങ്ങളായി മുഖരിതമായി. 

വൈകിട്ട് അഞ്ചു മണിയോടെ ശരംകുത്തിയില്‍ എത്തിയ തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാ സംഘം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് സന്നിധാനത്തേക്ക് ആനയിക്കുകയും പതിനെട്ടാംപടി കയറി സോപാനത്തില്‍ എത്തിയപ്പോള്‍ തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുകയും ചെയ്തു. 

ദീപാരാധന വേളയില്‍ സന്നിധാനം ഒരേയീണത്തില്‍ ശരണം വിളികളാല്‍ മുഖരിതമായി. ഭക്തസഹസ്രങ്ങളാണ് മകരജ്യോതി ദര്‍ശിക്കാനായി ശബരിമലയിലെത്തിയത്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. മകരവിളക്ക് കാണാനാകുന്ന സ്ഥലങ്ങളിലെല്ലാം ഭക്തന്മാര്‍ തമ്പടിച്ചു.

 
മരങ്ങളുടെ തടസ്സങ്ങളൊന്നുമില്ലാതെ മകരജ്യോതി കാണാന്‍ കഴിയുന്ന പാണ്ടിത്താവളത്ത് നിറയെ പര്‍ണ്ണശാലകള്‍ ഉയര്‍ന്നിരുന്നു. ഭജന, കര്‍പ്പൂരാഴി, ഇരുമുടിയ്ക്ക് ലക്ഷാര്‍ച്ചന, കൊട്ടും പാട്ടുമായുള്ള പ്രദക്ഷിണം.... അയ്യനില്‍ അലിഞ്ഞ് കാത്തിരുന്ന ഭക്തമനസ്സുകളെ ആനന്ദത്തിലാഴ്ത്തി പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു, എല്ലായിടത്തുനിന്നും ഒരേശബദത്തില്‍ ശരണം വിളികളുയര്‍ന്നു.. സ്വമിയേ ശരണമയ്യപ്പാ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'