കേരളം

ഹര്‍ത്താലിനിടെ ബോംബേറ് : അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : ഹര്‍ത്താല്‍ ദിനത്തില്‍ അടൂരില്‍ ബോംബെറിഞ്ഞ കേസില്‍ പ്രതികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിലാഷ്, അരുണ്‍ ശര്‍മ്മ, ശരത് ചന്ദ്രന്‍, രാകേഷ്, അനീഷ് എന്നിവരാണ് അറസ്റ്റിലായത്. അഭിലാഷും അരുണ്‍ ശര്‍മ്മയും ആര്‍എസ്എസ് താലൂക്ക് കാര്യവാഹകുമാരാണ്. 

രാകേഷ് ചന്ദ്രന്‍ ബിജെപി മണ്ഡലം സെക്രട്ടറിയുമാണ്. സിപിഎം പാര്‍ട്ടി ഓഫീസിനും മൊബൈല്‍ കടയ്ക്കും നേരെയായിരുന്നു ഇവര്‍ ബോംബെറിഞ്ഞത്. 

കോഴിക്കോട് ബേപ്പൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് മുന്നില്‍ റീത്ത് വെച്ച സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്. പി കെ രാകേഷ്, അനൂപ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പിടിയിലായത്. കേസിലെ രണ്ട് പ്രതികള്‍ ഒളിവിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു