കേരളം

ആലപ്പാട്ടെ കരിമണല്‍ ഖനനം: സര്‍ക്കാരിനും ഐആര്‍ഇയ്ക്കും ഹൈക്കോടതി നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊല്ലം ആലപ്പാട്ടു പഞ്ചായത്തില്‍ ഐആര്‍ഇ നടത്തുന്ന കരിമണല്‍ ഖനനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്. ഐആര്‍ഇക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.

ഐആര്‍ഇയുടെ ഖനനത്തെ ചോദ്യം ചെയ്ത് ആലപ്പാട്ട് പഞ്ചായത്ത് ആലുംകടവിലെ കെ.എം. ഹുസൈന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഖനത്തിനെതിരായ പ്രതിഷേധത്തെത്തുടര്‍ന്ന് ആലപ്പാട്ടെ പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയൈ വച്ചിരുന്നു. 2018 ഫെബ്രുവരിയില്‍ സമിതി റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചെങ്കിലും ഇതിലെ ശുപാര്‍ശകള്‍ നടപ്പാക്കിയിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. സമിതിയുടെ പഠനറിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുംവരെ ഐആര്‍ഇയോട് ഖനനം നിര്‍ത്താന്‍ നിര്‍ദേശിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

10,000 കുടുംബങ്ങളുണ്ടായിരുന്ന പഞ്ചായത്തില്‍ ഇപ്പോള്‍ 5000 കുടുംബങ്ങളേയുള്ളൂ. തീരം എടുക്കുന്ന കടല്‍ ഇപ്പോള്‍ ഹര്‍ജിക്കാരന്റെ വീടിനടുത്തെത്തിയിട്ടുണ്ട്. തന്റെ വീട്ടിനടത്ത് ഉപ്പിന്റെ അംശം കൂടിയതിനാല്‍ കൃഷി സാധിക്കാതായെന്നും ഹര്‍ജിയില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി