കേരളം

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ബിജെപി ജില്ലാ നേതാക്കള്‍; മേയറും എംപിയും എംഎല്‍എയും ഔട്ട്; പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ ജനപ്രതിനിധികളുടെ പ്രതിഷേധം. സ്ഥലം എംപി, എംഎല്‍എ, മേയര്‍ എന്നിവര്‍ക്കു പരിപാടിയില്‍ ഇടം നല്‍കാതിരുന്നതാണു പ്രതിഷേധത്തിനു വഴിയൊരുക്കിയത്. ശശി തരൂര്‍ എംപി, വിഎസ് ശിവകുമാര്‍ എംഎല്‍എ, തിരുവനന്തപുരം മേയര്‍ വികെ. പ്രശാന്ത് എന്നിവര്‍ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയി.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈതൃക പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയാണു പുതിയ വിവാദമുണ്ടായത്. ബിജെപിയുടെ ജില്ലാ നേതാക്കളെയടക്കം പരിപാടിയില്‍ പങ്കെടുപ്പിച്ചിരുന്നു. ക്ഷേത്രത്തില്‍ സ്വദേശി ദര്‍ശന്‍ പരിപാടിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

അതേസമയം കേരളത്തിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഡല്‍ഹിക്കു മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം