കേരളം

റെയിൽവേ ട്രാക്കിൽ സെൽഫിയെടുക്കാൻ ശ്രമം ; രണ്ട് സ്കൂൾ വിദ്യാർത്ഥികൾ ട്രെയിൻ ഇടിച്ച് മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : റെയിൽവേ ട്രാക്കിൽ നിന്നും സെൽഫിയെടുക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ട്രെയിനിടിച്ച് മരിച്ചു. കൊച്ചി മുളന്തുരുത്തിക്ക് അടുത്ത് കാഞ്ഞിരമറ്റത്ത് വെച്ചാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥികളായ അക്ഷയ്, നിതിൻബാബു എന്നിവരാണ് മരിച്ചത്. 

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ മുളന്തുരുത്തി പാത്തിക്കല്‍ പള്ളിക്കുസമീപമാണ് അപകടം നടന്നത്. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് അക്ഷയും നിതിനും. തൃക്കേപ്പുറത്ത് മലയില്‍ സന്തോഷിന്റെ മകനാണ് അക്ഷയ് (15), മുളന്തുരുത്തി പെരുമ്പിള്ളി  പാടത്തുകാവ് പാര്‍ലത്ത് പരേതനായ ബാബുവിന്റെ മകനാണ് നിതിന്‍ ബാബു (15). റെയില്‍വേ ട്രാക്കിലൂടെ നടന്നുവരവെ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് പറയപ്പെടുന്നു. 

കാഞ്ഞിരമറ്റം പള്ളിയിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് പ്രമാണിച്ച്‌ സ്കൂളിന് അവധി ആയതിനാല്‍ ഇരുവരും പള്ളിയില്‍പ്പോയശേഷം നിതിന്റെ വീട്ടിലെത്തി  മടങ്ങുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ട്രാക്കില്‍നിന്ന് സെല്‍ഫിയെടുക്കുമ്പോൾ  ട്രെയിന്‍ വരുന്നതുകണ്ട് സമീപത്തെ ട്രാക്കിലേക്ക് മാറിയെങ്കിലും ആ ട്രാക്കില്‍ക്കൂടി എത്തിയ മെമു ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു