കേരളം

ശബരിമല ദര്‍ശനത്തിനായി യുവതികളെത്തി; ശരണം വിളിച്ച്  പ്രതിഷേധം; അഞ്ച് പേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ നീലിമലയില്‍ തടഞ്ഞു. രേഷ്മാ നിഷാന്ത്, സിന്ധു എന്നിവരാണ് ദര്‍ശനത്തിനെത്തിയത്. പ്രതിഷേധവുമായി ഒരുകൂട്ടം ആളുകളാണ് യുവതികളെ തടഞ്ഞത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഇരുവരും ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. തുടര്‍ന്ന് മല ചവിട്ടി മുന്നോട്ട് പോയ യുവതികളെ പ്രതിഷേധക്കാര്‍ തടയുകായിരുന്നു. പിന്‍മാറാന്‍ തയ്യാറല്ലെന്ന് ഇവര്‍ പൊലീസിനെ നിലപാട് അറിയിച്ചു. എന്നാല്‍ മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ശരണമന്ത്രം വിളികളുമായി പ്രതിഷേധക്കാര്‍ ഇവരെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ വളഞ്ഞു. തുടര്‍ന്ന അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വ്രതം എടുത്താണ് ദര്‍ശനത്തിനായി എത്തിയതെന്ന് ഇവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. നേരത്തെ രേഷ്മാ നിഷാന്ത് ശബരിമല ദര്‍ശനത്തിനായി എത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും