കേരളം

ജാതി സംവരണത്തിലൂടെ എംപിമാരയാവരും അനുകൂലിച്ചത് അപലപനീയം: സാമ്പത്തിക സംവരണത്തിനെതിരെ പ്രക്ഷോഭമെന്ന് കെപിഎംഎസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭരണഘടനയുടെ അന്തസത്തയെ തന്നെ ചോദ്യംചെയ്യുന്ന തരത്തിലുള്ള സാമ്പത്തിക സംവരണം എന്ന നടപടിയെ പട്ടികവിഭാഗം കൂട്ടായ്മയിലൂടെയും സുപ്രീംകോടതി വഴിയും ചെറുക്കുമെന്ന് കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി തുറവൂര്‍ സന്തോഷ്. പത്രസമ്മേളത്തിലൂടെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

പട്ടികജാതി സംവരണത്തിലൂടെ പാര്‍ലമെന്റ് അംഗങ്ങളായവര്‍ സാമ്പത്തിക സവരണത്തിന് വേണ്ടി വോട്ട് ചെയ്ത നടപടി അപലപനീയമാണെന്ന് സുരേഷ് പറഞ്ഞു. ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്ത മുസ്ലീം ലീംഗ് എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിയേയും ഇടി മുഹമ്മദ് ബഷീറിനെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

26 ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കും. 28ന് പത്തുമുതല്‍ എറണാകുളം വഞ്ചിസ്‌ക്വയറില്‍ ഭരണഘടനാ സംരക്ഷണ സംഗമവും നടക്കുമെന്നും അദ്ദേഹം അറിയിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി വിവ രാജുവും പങ്കെടുത്തിട്ടുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്

കൊല്ലത്ത് ഇടിമിന്നലേറ്റ് 65കാരന്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ