കേരളം

ക്രിമിനല്‍ പശ്ചാത്തലത്തിന്റെ പേരില്‍ ആരെയും ക്ഷേത്ര ദര്‍ശനത്തില്‍നിന്നു വിലക്കാനാവില്ല: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്രിമിനല്‍ പശ്ചാത്തലം ഉണ്ട് എന്നതിന്റെ പേരില്‍ ഒരാളെ ക്ഷേത്രദര്‍ശനത്തില്‍നിന്നു തടയാനാവില്ലെന്ന് ഹൈക്കോടതി. കേസുകള്‍ ഉണ്ടെന്ന പേരില്‍ ശബരിമല ദര്‍ശനത്തിന് അനുമതി നിഷേധിച്ച പൊലീസ് നടപടി ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരനു ക്ഷേത്ര ദര്‍ശനം നടത്താന്‍ കോടതി അനുമതി നല്‍കി.

പതിനഞ്ചു വര്‍ഷമായി ശബരിമലയില്‍ പോവുന്ന തനിക്ക് ഇത്തവണ പൊലീസ് അനുമതി നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കെ രമേശനാണ് ഹൈക്കോടതിയെ സമീപിച്ചത്. രമേശനെ ശബരിമലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തു. രമേശന്‍ ഭക്തന്‍ എന്ന നിലയില്‍ അല്ല ശബരിമലയില്‍ പോവുന്നതെന്നും പലിശയ്ക്കു പണം നല്‍കുന്ന ഇയാളുടെ ലക്ഷ്യം പണം പിരിക്കലാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. രമേശനെതിരായ വിവിധ കേസുകളും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. രമേശന്‍ നേരത്തെ കൊലക്കേസില്‍ പ്രതിയായിരുന്നെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു.

എ്ന്നാല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ട് എന്നതിന്റെ പേരില്‍ ഒരാളെ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍നിന്നു തടയാനാവില്ലെന്ന് ജസ്റ്റിസുമാരായ പിആര്‍ രാമചന്ദ്രമേനോനും എന്‍ അനില്‍കുമാറും വ്യക്തമാക്കി. നിയമ ലംഘന പ്രവര്‍ത്തനങ്ങള്‍ നടത്തില്ല എന്ന ഉറപ്പില്‍ രമേശനെ ശബരിമല ദര്‍ശനത്തിന് അനുവദിക്കുകയാണെന്ന് ബെഞ്ച് ഉത്തരവിട്ടു. സന്നിധാനത്ത് രമേശന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി