കേരളം

പത്തനംതിട്ടയില്‍ ബിജെപി വിജയിക്കും; എല്‍ഡിഎഫിന് എട്ടരസീറ്റ് കിട്ടിയാല്‍ കാക്ക മലര്‍ന്നു പറക്കുമെന്ന് കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ഇത്തവണ പത്തനംതിട്ടയില്‍ ബിജെപി നേതാവ് വിജയിക്കുമെന്ന് കെ സുരേന്ദ്രന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ പത്തനം തിട്ടയില്‍ മല്‍സരിക്കാന്‍ വെല്ലുവിളിച്ചതായി കണ്ടു. അതിന്റെ ഒരാവശ്യവും തല്‍ക്കാലം ഇല്ലെന്നും കേരളത്തിലെ ഏത് നേതാവ് മത്സരിച്ചാലും ഇത്തവണ പാര്‍ട്ടി വിജയിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ തവണ കിട്ടിയ എട്ടര സീറ്റ് ഇത്തവണ നിങ്ങള്‍ക്കു കിട്ടിയാല്‍ കാക്ക മലര്‍ന്നു പറക്കും. കോണ്‍ഗ്രസ്സിന്റെ അടുക്കളപ്പണി മുഴുവനെടുത്താലും നിങ്ങളെ ഇന്ത്യന്‍ ജനത അംഗീകരിക്കാന്‍ പോകുന്നില്ലെന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചു


കോടിയേരി ബാലകൃഷ്ണന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ പത്തനം തിട്ടയില്‍ മല്‍സരിക്കാന്‍ വെല്ലുവിളിച്ചതായി കണ്ടു. അതിന്റെ ഒരാവശ്യവും തല്‍ക്കാലം ഇല്ല ശ്രീമാന്‍ കോടിയേരി. കേരളത്തിലെ ഏത് ബി. ജെ. പി നേതാവു മല്‍സരിച്ചാലും ഇത്തവണ പത്തനം തിട്ടയില്‍ ജയിക്കും. ആദ്യം പത്തനം തിട്ടയില്‍ നിങ്ങളുടെ മുന്നണിക്ക് സ്വന്തമായി ഒരു സ്ഥാനാര്‍ത്ഥിയെ ഇത്തവണയെങ്കിലും കണ്ടുപിടിക്കാന്‍ നോക്ക് സഖാവേ. കഴിഞ്ഞ തവണ മുന്‍ കോണ്‍ഗ്രസ്സ് നേതാവ് ഫിലിപ്പോസ് തോമസ്സിനെ കെട്ടിയിറക്കിയ പോലെ ആരെയെങ്കിലും കൊണ്ടുവന്നാല്‍ ഇത്തവണ കെട്ടിവെച്ച കാശുപോലും നിങ്ങള്‍ക്കു കിട്ടാന്‍ പോകുന്നില്ല. ശബരിമലയെ തൊട്ടുകളിച്ചതിന്റെ ഏറ്റവും വലിയ ശിക്ഷ നിങ്ങള്‍ക്കു കിട്ടാന്‍ പോകുന്നത് പത്തനംതിട്ടയിലായിരിക്കും. നമുക്കു കാത്തിരുന്നു കാണാം. മോദിയെ വെല്ലുവിളിക്കാനൊന്നും കോടിയേരി വളര്‍ന്നിട്ടില്ല. കഴിഞ്ഞ തവണ കിട്ടിയ എട്ടര സീറ്റ് ഇത്തവണ നിങ്ങള്‍ക്കു കിട്ടിയാല്‍ കാക്ക മലര്‍ന്നു പറക്കും. കോണ്‍ഗ്രസ്സിന്റെ അടുക്കളപ്പണി മുഴുവനെടുത്താലും നിങ്ങളെ ഇന്ത്യന്‍ ജനത അംഗീകരിക്കാന്‍ പോകുന്നില്ല. കോടിയേരിയുടെ പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും ഇത്തവണ പോയിക്കിട്ടുമെന്ന കാര്യത്തല്‍ സംശയം വേണ്ട.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം