കേരളം

എസ്റ്റേറ്റ് ഉടമയുടേയും തൊഴിലാളിയുടേയും കൊലപാതകം; സൂപ്പർവൈസർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ചിന്നക്കനാൽ നടുപ്പാറയിൽ എസ്റ്റേറ്റ് ഉടമ ജേക്കബ് വർഗീസ് (40), തൊഴിലാളി മുത്തയ്യ (55) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ തോട്ടം സൂപ്പർവൈസർ കുളപ്പാറച്ചാൽ പഞ്ഞിപ്പറമ്പിൽ ബോബിൻ (36) അറസ്റ്റിൽ. മധുരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തേനി വഴി പഴനിക്കു കടക്കാൻ ശ്രമിക്കുന്നതിനിടെയാണു ബോബിൻ പിടിയിലായത്. ബോബിനായി വയനാട്ടിലും തമിഴ്നാട്ടിലും പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ബുധാനാഴ്ച്ച രാത്രി ഒൻപതോടെ ഇടുക്കി ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളുടെ ഇടതു കൈയ്ക്ക് പരുക്കുണ്ട്. 

പ്രതിയെ സഹായിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ചേരിയാർ കറുപ്പൻ കോളനി സ്വദേശി ഇസ്രബേൽ (30) ഭാര്യ കപില (23) എന്നിവർ റിമാൻഡിലാണ്. തോട്ടം ഉടമ കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസിന്റെ (രാജേഷ്) മൃതദേഹം ഏലത്തോട്ടത്തിലും, തൊഴിലാളി ചിന്നക്കനാൽ പവർഹൗസ് സ്വദേശി മുത്തയ്യയുടെ  മൃതദേഹം  ഏലം സ്റ്റോറിലുമാണ് കണ്ടെത്തിയത്. ജേക്കബിന്റെ നെഞ്ചിൽ വെടിയേറ്റിരുന്നു. മുത്തയ്യയുടെ തലയിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

എൻസിഇആർടി പാഠ പുസ്തകം വ്യജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി